Malayalam Songs
നിനക്കെന്റെ മനസ്സിലെ
Yesudas, Sujatha | Music: വിദ്യാസാഗർ | Lyrics: ഗിരീഷ് പുത്തഞ്ചേരി — ഗ്രാമഫോൺ
Malayalam18px
MaleFemale
നിനക്കെന്റെ മനസ്സിലെ മലരിട്ട വസന്തതിൻ മഴവില്ലു മെനഞ്ഞു തരാം
മിഴിക്കുള്ളിലെരിയുന്ന നറുതിരി വെളിച്ചത്തിൻ ഒരു തുള്ളി കവർന്നു തരാം
ഒരു സ്വർണ്ണത്തരിയായ് മാറിൽ
തല ചായ്ക്കാൻ മോഹിച്ചെത്തീ
ഒരു കുമ്പിൾ പനിനീരായ് നിൻ പാട്ടിലലിഞ്ഞു തുളുമ്പീ ഞാൻ
നിനക്കെന്റെ മനസ്സിലെ മലരിട്ട വസന്തതിൻ മഴവില്ലു മെനഞ്ഞു തരാം
മിഴിക്കുള്ളിലെരിയുന്ന നറുതിരി വെളിച്ചത്തിൻ ഒരു തുള്ളി കവർന്നു തരാം
നീയരികിൽ നിൽക്കുന്നേരം പ്രണയം കൊണ്ടെൻ കരൾ പിടയും
ഇതളോരത്തിളവേൽക്കും വെൺശലഭം പോൽ ഞാൻ മാറിടും

നീ തൊട്ടുണർത്തുമ്പോൾ നക്ഷത്രമാകും ഞാൻ
നീ ചേർന്നു നിൽക്കുമ്പോൾ എല്ലാം മറക്കും ഞാൻ
പാദസരങ്ങളണിഞ്ഞ മനസ്സിലൊരായിരമായിരമോർമ്മകളാവുക നീ...
നിനക്കെന്റെ മനസ്സിലെ മലരിട്ട വസന്തതിൻ മഴവില്ലു മെനഞ്ഞു തരാം
മിഴിക്കുള്ളിലെരിയുന്ന നറുതിരി വെളിച്ചത്തിൻ ഒരു തുള്ളി കവർന്നു തരാം
മായപ്പൊൻ വെയിലിൻ നാളം മിഴിയാലുഴിയും വിൺസന്ധ്യേ
സ്വപ്നത്തിൻ വാതില്‍പ്പടിമേൽ വന്നു വിളിച്ചു നീയെന്തേ
പ്രാണന്റെ വെൺപ്രാവായ് പാടുന്നു നീ മെല്ലെ
പ്രേമാർദ്രമായെന്തോ ചൊല്ലുന്നു നീ മെല്ലെ
പിന്നെയുമെന്റെ കിനാക്കളെയുമ്മ കൊടുത്തു കൊടുത്തുമയക്കിയുണർത്തുക നീ..
നിനക്കെന്റെ മനസ്സിലെ മലരിട്ട വസന്തതിൻ മഴവില്ലു മെനഞ്ഞു തരാം
മിഴിക്കുള്ളിലെരിയുന്ന നറുതിരി വെളിച്ചത്തിൻ ഒരു തുള്ളി കവർന്നു തരാം
ഒരു സ്വർണ്ണത്തരിയായ് മാറിൽ
തല ചായ്ക്കാൻ മോഹിച്ചെത്തീ
ഒരു കുമ്പിൾ പനിനീരായ് നിൻ പാട്ടിലലിഞ്ഞു തുളുമ്പീ ഞാൻ ..