Malayalam Songs

മനസ്സിൻ മടിയിലെ മാന്തളിരിൻ

കെ എസ് ചിത്ര, വാണി ജയറാം | Lyrics: ഷിബു ചക്രവർത്തിമാനത്തെ വെള്ളിത്തേര്
Malayalam
18px
മനസ്സിൻ മടിയിലെ മാന്തളിരിൽ മയങ്ങൂ മണിക്കുരുന്നേ കനവായ് മിഴികളെ തഴുകാം ഞാൻ ഉറങ്ങൂ നീയുറങ്ങൂ (മനസ്സിൻ...) പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ വിങ്ങുമീ രാത്രി തൻ നൊമ്പരം മാറ്റുവാൻ അങ്ങകലെ നിന്നു മിന്നും നീ പുണർന്നൊരീ താരകം (മനസ്സിൻ...) നിനക്കൊരു താരാട്ട് ഇവളൊരു പൂന്തൊട്ടിൽ ഇടയിലെന്റെ മിഴിയാകെ ഈറനൂറുന്നു ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ നിൻ കനവിൻ കൂടെ വാഴും ദേവ സംഗീതമാണു ഞാൻ (മനസ്സിൻ..)